Diwali and Environment A Serious Thought – ദീപാവലിയും പരിസ്ഥിതിയും, ഒരു ചിന്ത

ദീപാവലിയും പരിസ്ഥിതിയും ഈ ഉത്സവ സീസണിൽ

Table Of Contents hide
11 ശ്രദ്ധിക്കുക.

ഗൗരവമേറിയ ഒരു ചിന്ത

(THE ENGLISH VERSION OF THIS POST’S LINK IS GIVEN AT THE BOTTOM OF THIS POST) 

ദീപാവലിയും പരിസ്ഥിതിയും: (Diwali and Environment)

സന്തോഷത്തിന്റെ ആഘോഷം

ചർച്ച ചെയ്യേണ്ട ഒരു ആനുകാലിക വിഷയം ദീപാവലിയും പരിസ്ഥിതിയും ആണ് എന്ന് കരുതുന്നു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിലുടനീളം ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ദീപാവലി.

ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് ന്നും ഈ ആഘോഷം  അറിയപ്പെടുന്നു,

ഇത് വളരെ ആഡംബരത്തോടെ ഭാരതത്തിൽ ഒട്ടാകെ, വിശേഷിച്ചും വടക്കൻ സംസ്ഥാനങ്ങളിൽ  ഇത് വളരെ പ്രാധാന്യം നൽകി ആഘോഷിക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദീപാവലി എന്നാൽ “വിളക്കുകളുടെ അഥവാ പ്രകാശത്തിൻറെ നിര” എന്നാണ് അർത്ഥമാക്കുന്നത്

ഹിന്ദുദേവതയായ ലക്ഷ്മിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ സാമ്പത്തിക വർഷത്തിന്റെ ആരംഭം എന്നും  ഈ  ആഘോഷം അറിയപ്പെടുന്നു.

ഇരുട്ടിനെതിരായ വെളിച്ചത്തിന്റെ വിജയം,

അല്ലെങ്കിൽ തിന്മക്കെതിരായ നന്മ,

വഞ്ചനയ്‌ക്കെതിരായ നീതി,

അജ്ഞതക്കെതിരായ അറിവ്,

നിരാശയിൽ കണ്ടെത്താവുന്ന പ്രത്യാശ,

അസത്യത്തിനെതിരായ സത്യം

എന്നിങ്ങനെ വിവിധ തലങ്ങളിൽ  ദീപാവലി എന്ന ആഘോഷത്തെ ചിത്രീകരിക്കാവുന്നതാണ്.

ഈ തലങ്ങളിൽ പ്രാധാന്യം നൽകുന്ന  ഇന്ത്യയിലെ  ഒരു പ്രധാന ഉത്സവ ആഘോഷങ്ങളിലൊന്നാണ് ദീപാവലി.

ഈ ആഘോഷത്തിൽ പ്രധാനമായും പടക്കം പൊട്ടിച്ച് ആളുകൾ സന്തോഷം പ്രകടിപ്പിക്കുന്നു.
ചില സ്ഥലങ്ങളിൽ ഇത് ഒരു മത്സര മനോഭാവത്തിലാണ് നടത്തുന്നത്. തീർച്ചയായും സന്തോഷകരമായ മാനസികാവസ്ഥയിൽ, ഇത് പലപ്പോഴും ഇങ്ങനെ സംഭവിക്കാം!

ദീപാവലിയും പരിസ്ഥിതിയും  (Diwali and Environment) ഗൗരതരമായ

ഒരു ചിന്ത…

മേൽ വിവരിച്ച ആഘോഷങ്ങൾ എല്ലാം ഒരുവിധത്തിൽ  ഒഴിവാക്കാൻ കഴിയാത്തവ തന്നെ!
എന്നാൽ ഈ പോസ്റ്റിൽ, ഈ ആഘോഷത്തെക്കുറിച്ച് ഗൗരവമായ ഒരു ചിന്ത പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്മുടെ പ്രകൃതിയെ വേദനിപ്പിക്കാതെ നമുക്കീ ദീപാവലി ആഘോഷിക്കാം!

പടക്കം പൊട്ടിക്കുന്നതിലൂടെ പ്രകൃതിക്ക് നാം എത്രമാത്രം നാശമുണ്ടാക്കുന്നുവെന്ന് ശ്രദ്ധിക്കുക. (Nature Pollution)

ഇതിനകം തന്നെ നാം നേരിടുന്ന, നിലനിൽക്കുന്ന കനത്ത ചൂട് കാരണം നമ്മുടെ പ്രകൃതിവിഭവങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്,

അവ വ്യത്യസ്ത രീതികളിൽ നാം നമ്മുടെ ദൈനം ദിന ജീവിതചര്യയിലൂടെ സംഭവിക്കുന്ന ഒന്നാണെന്നു നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.

ചുരുക്കത്തിൽ നാം തന്നെ വരുത്തിവെക്കുന്ന ഒരു വിനയെന്നു പറഞ്ഞാൽ അത് ഒട്ടും അസ്ഥാനത്താകില്ല.

നാം കുറേക്കൂടി ശ്രദ്ധിച്ചു നമ്മുടെ ജീവിത ചര്യ ക്രമീകരിക്കുന്നതിലൂടെ അതിനൊരു പരിധി വരെ മാറ്റം വരുത്താനാകും.

അത് ചിലപ്പോൾ  നമുക്ക് നിയന്ത്രിക്കാനോ ഒഴിവാക്കാനോ കഴിയില്ല എന്ന സ്ഥിതിയിലാണെങ്കിലും, അൽപ്പം പരിശ്രമിച്ചാൽ അതിനൊരു പരിഹാരം നമുക്കു കണ്ടെത്താനാകും എന്നതിൽ സംശയമില്ല.

 

ഈ ദീപാവലി സീസണിൽ, പടക്കം പൊട്ടിച്ചു അന്തരീക്ഷം മലിനീകൃതമാക്കാതെ  ദീപാവലി ആഘോഷിക്കാൻ നമുക്ക് ഒരു പുതിയ തീരുമാനമെടുക്കാം.

അതുവഴി നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും “ആഗോളതാപനം” എന്ന ഭയാനകമായ ആപത്തിൽ നിന്ന് നമ്മെയും നമ്മുടെ ഭാവിതലമുറയെയും രക്ഷിക്കുകയും ചെയ്യാം!

ദീപാവലി ആഘോഷിക്കുന്ന എന്റെ സഹജീവികളും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുംബങ്ങളും ഇത് മികച്ച അർത്ഥത്തിൽ ഗൗരവമായി കാണുമെന്നും പടക്കം പൊട്ടിക്കാതെ ഈ ഉത്സവം ആഘോഷിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. 🙂

ദീപാവലിയും പരിസ്ഥിതിയും, (Diwali and Environment) നമുക്ക്

വ്യത്യസ്തമായി ചിന്തിക്കാം

അതെ, എന്തുകൊണ്ടാണ് നമുക്ക് മറ്റൊരു രീതിയിൽ ചിന്തിക്കാൻ കഴിയാത്തത്?
താഴെപ്പറയുന്ന വരികൾ ശ്രദ്ധിക്കുക.
ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ഒരു വ്യക്തിക്കായി പടക്കം പൊട്ടിക്കാൻ നാം ചെലവഴിക്കുന്ന പണം എന്തുകൊണ്ട് പങ്കിടാൻ കഴിയില്ല.
നമുക്ക് ചുറ്റുമുള്ള പലരും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുമ്പോൾ, പടക്കം വാങ്ങാൻ ഇത്രയും പണം നമുക്ക് എങ്ങനെ ചെലവഴിക്കാൻ കഴിയുന്നു?
അതിനു നമ്മെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?
അതിൽ ഒരു ചെറിയ പങ്കെങ്കിലും ഒരു നല്ല കാര്യത്തിനായി നമുക്കു നീക്കി വെച്ചു കൂടെ?
ചിന്തിക്കുക!
വളരെ ഗൗരവതരമായ ഒരു സംഗതിയല്ലേ  ഇത്?

 

ദീപാവലിയും പരിസ്ഥിതിയും (Diwali and Environment) നമ്മുടെ

കുട്ടികളിൽ ഒരു പുതിയ ശീലം വളർത്താം

ഈ ദീപാവലി വേളയിൽ നമുക്കു നമ്മുടെ കുട്ടികളിൽ ഒരു നല്ല ശീലം വളർത്തിയെടുക്കാം.

നമ്മുടെ കുട്ടികൾക്ക് വളർത്താനും വളരാനും കഴിയുന്ന എന്തെങ്കിലും നൽകി നമുക്കതു  ആഘോഷിക്കാം.

പടക്കം കത്തിക്കുന്നതിലൂടെ നമുക്കും നമ്മുടെ കുട്ടികൾക്കും  കുറച്ച് താൽക്കാലിക സുഖം കൈവരിക്കാം എന്നു  മാത്രം.

അതെ ഒരു താൽക്കാലിക രസം, ആനന്ദം അതിലൂടെ ലഭിച്ചേക്കാം,  പക്ഷെ അതിലൂടെ നാം വരും തലമുറക്കും നമുക്കും വരുത്തി വെക്കുന്ന നാശം നികത്താനാകാത്തതു തന്നെ എന്നു  നാം ഓർത്താൽ നന്ന്!

വായു ശുദ്ധീകരിക്കുന്ന ഫേൺസ് അല്ലെങ്കിൽ ഐവി പോലുള്ള മലിനീകരണ വിരുദ്ധ ചെടിത്തൈകൾ  നമുക്ക് നമ്മുടെ കുട്ടികൾക്ക് ഈ ദീപാവലി ദിനത്തിൽ വാങ്ങി നൽകാം.

അങ്ങനെ ചെയ്യുന്നതിലൂടെ, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും,  നമുക്ക് അവരിൽ ഒരു ശീലം വളർത്താനും കഴിയുന്നു.

നമ്മുടെ പ്രകൃതിയുടെ പാരിസ്ഥിതിക ആരോഗ്യത്തെക്കുറിച്ച് വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാൻ നമ്മുടെ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിന് ഇത് തീർച്ചയായും നല്ലൊരു ആശയമായിരിക്കും എന്നതിൽ സംശയമില്ല.

 

ഈ ദീപാവലി സീസണിൽ, പടക്കം പൊട്ടിച്ചു അന്തരീക്ഷം മലിനമാക്കില്ല എന്നൊരു തീരുമാനം നമുക്കെടുക്കാം.

അക്കാര്യത്തിൻ്റെ ആവശ്യകത എത്ര വലുതെന്നും നമുക്കു നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം.

ദീപാവലിയും പരിസ്ഥിതിയും, ഈ ഫോട്ടോ ആൽബത്തിൽ ഒന്നു

ശ്രദ്ധിക്കുക.

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ഒരു അത്ഭുതകരമായ, ചിന്തോദ്വീപകമായ ഒരു സമ്മാനം (ഒരു ഫോട്ടോ ആൽബം) ലഭിച്ചു.

അതിൽ ഞാൻ ഒരു വലിയ സത്യം കണ്ടെത്തി!

അത് ഇവിടെ പോസ്റ്റുചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്!

Diwali and Environment

വാസ്തവത്തിൽ, ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നത് ഒരു വലിയ സത്യം അല്ലെ! നിരവധി വാല്യങ്ങൾ  ഈ ഒരു ചെറു ചിത്രം സംസാരിക്കുന്നു എന്നതിൽ രണ്ടു പക്ഷമില്ല!

ആഘോഷങ്ങളുടെ ഈ ആഴ്ചയിൽ അതിശയകരവും സന്തോഷകരവുമായ സമയം ആസ്വദിക്കൂ!

വായു മലിനമാക്കാതെ നമുക്ക് പരിസ്ഥിതിയെ വൃത്തിയും വെടിപ്പുമുള്ളതായി നിലനിർത്താം!

നമ്മൾ ഈ രീതിയിൽ ചെയ്താൽ, നമ്മുടെ ഭാവി തലമുറയെ ഒരു പരിധി വരെ നമുക്ക്  നാം സംരക്ഷിക്കുവാൻ കഴിയും.

തീർച്ചയായും നല്ലൊരു ആശയമായിരിക്കും അത്  എന്നതിൽ സംശയമില്ല.

പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചെഴുതിയ ഒരു ലേഖനം ഈ ലിങ്കിൽ വായിക്കുക, ദയവായി അവ നശിപ്പിക്കരുത്!

കൂടാതെ, ദയവായി ഈ പോസ്റ്റ് കൂടി ഒപ്പം ചേർത്തു വായിക്കുക. നമുക്ക് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം

 

ഈ കുറുപ്പിന്റെ  ഇംഗ്ലീഷ് പതിപ്പ് വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക. (READ AN ENGLISH VERSION OF THIS POST DIWALI HERE AT THIS LINK): CELEBRATION AND ENVIRONMENT

ORIGINALLY PUBLISHED ON THE PAGES OF PHILIPSCOM ASSOCIATES

 ഒരു അടിക്കുറിപ്പ്  

 

* രാസ പടക്കങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കുകയും എല്ലാത്തരം ശ്വസന ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ചെയ്യുന്നു.

 * ഈ പടക്കങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഭൂഗർഭജലത്തിലേക്ക് ചെന്നു ചേരുകയും അത് മലിനമാവുകയും ചെയ്യുന്നു.

 * വെടിക്കെട്ടിൽ നിന്ന് പുറപ്പെടുന്ന വെളുത്ത പുക അന്തരീക്ഷത്തിൽ പടരുന്നു അത് ശ്വസിക്കുന്നത് അപകടകരവുമാകുന്നു.

 * പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഭീകര ശബ്ദം  ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് കാരണമാവുകയും, അത് കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുകയും ക്രമേണ ബധിരത ഉണ്ടാക്കുന്നതിനും വഴി വെക്കുന്നു.  ഇത്  പ്രത്യേകിച്ച് പ്രായമായവരിലും ശിശുക്കളിലും കൂടുതൽ ദോഷം ചെയ്യുന്നു.

 * നാം പടക്കം പൊട്ടിക്കുമ്പോൾ നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

കടപ്പാട്: ഒരു Times of India റിപ്പോർട്ട്, ന്യൂഡൽഹി

 

ഈ ദീപാവലി സീസണിൽ, പടക്കങ്ങൾ ഒഴിവാക്കി നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം

READ AN ENGLISH VERSION OF THIS POST DIWALI HERE AT THIS LINK: CELEBRATION AND ENVIRONMENT

ORIGINALLY PUBLISHED ON THE PAGES OF PHILIPSCOM ASSOCIATES

 

പ്രിയ വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക് !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി.
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!

എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു,

പലപ്പോഴും ഞാൻ  അതിനു മറുപടിയും നൽകുന്നു.

നിങ്ങളുടെ ഫീഡ്‌ബാക്ക് നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ്, അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

ഇവിടെ കമൻറ്  പോസ്റ്റ് ചെയ്യുന്നതിൽ  ഒരു ചെറിയ നിയന്ത്രണം ഉണ്ട്, ഒപ്പം ഒരു ചെറിയ  നിയമവുമുണ്ട്.

നിങ്ങൾ ഒരു അഭിപ്രായം പറയുന്നതിനുമുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം   (Comment Policy)  വായിക്കുക ,

അല്ലാത്തപക്ഷം, നിങ്ങളുടെ കമൻറുകൾ  പ്രസിദ്ധീകരിക്കാൻ കഴിയില്ല.

അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ   ബോക്സിൽ പങ്കിടുക.

ചുരുക്കത്തിൽ , ഇത്തരം അഭിപ്രായങ്ങളെ ഫിലിപ്സ്കോം അംഗീകരിക്കില്ല

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരിയിൽ കുറിക്കുന്നവ 
  2. അധിക്ഷേപകരമോ ഭയപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ പ്രകോപനപരമോ ആയവ 
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുക
  4. ഒരു പോയിന്റുമില്ലാതെ കുറിക്കുന്നവ. 
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ 
  6. എല്ലാം വലിയ അക്ഷരങ്ങളിൽ ടൈപ്പുചെയ്തുള്ളവ . 
  7. ഇംഗ്ലീഷിലും മലയാളത്തിലും  ഒഴികെയുള്ള മറ്റു ഭാഷയിൽ ടൈപ്പുചെയ്ത  കമന്റുകൾ 
  8. സംശയാസ്‌പദമായ പോസ്റ്റിന് അപ്രസക്തമാണ്
  9. സ്വയം പ്രൊമോഷണൽ മെറ്റീരിയലുകളോ ലിങ്കുകളോ അടങ്ങിയിട്ടുള്ള കമന്റുകൾ 
  10. ഫിലിപ്സ്കോമിന്അനാവശ്യമായ ഉപദേശം നൽകുന്നവ.

അഭിപ്രായങ്ങൾ എഡിറ്റുചെയ്യാനോ ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കം  ചെയ്യാനോ ഫിലിപ്സ്കോമിന്  അവകാശമുണ്ട്.

സമയംഅനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.  ബ്ലോഗ് കമൻറ് എഴുതുന്നവർക്കു ഈ കുറിപ്പു
പ്രയോജനപ്പെടും.

O0O

ഫിലിപ്പ് വർ‌ഗീസ് ‘ഏരിയൽ‌’:   ഒരു ബഹുഭാഷാ ഫ്രീലാൻസ് എഴുത്തുകാരൻ, എഡിറ്റർ, ബ്ലോഗർ, റൗണ്ടപ്പ് പോസ്റ്റ് നിർമ്മാതാവ്, വിവർത്തകൻ, ഇന്റർനെറ്റ് മാർക്കറ്റർ, ഒരു സോഷ്യൽ കാമ്പെയ്‌നർ.

ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്ത സൈറ്റുകൾ കൈകാര്യം ചെയ്യുന്നു.

കേരളത്തിൽ ജനിച്ച് വളർന്നു. ഇപ്പോൾ ഹൈദരാബാദ്, തെലങ്കാനയിൽ സ്ഥിരതാമസം.

ബന്ധപ്പെടുവാൻ:  ഫേസ്ബുക്ക്  ട്വിറ്റെർ   philipscom55 (@) Gmail [.] Com Skype Philva6

 

pvariel

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: