AN INVITATION TO MALAYALAM BLOG CHALLENGE – മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു ക്ഷണം.

മലയാളം ബ്ലോഗ് ചലഞ്ച് വരുന്നു, പങ്കെടുക്കണം കേട്ടോ!എന്ന്  ചില മിത്രങ്ങളോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി:

അതെന്നാ സംഭവം മാഷേ എന്നായിരുന്നു.

അതിനൊരു മറുപടി ബ്ലോഗ് പോസ്റ്റായി ഇടാം എന്ന് കരുതിയപ്പോൾ പ്രിയ സുഹൃത്ത് ഫൈസൽ ബാബു അതേപ്പറ്റി ഒരു ചെറു കുറിപ്പ് തൻ്റെ ബ്ലോഗിൽ ചേർത്തു കണ്ടു അതിനാൽ അതേപ്പറ്റി ഇനിയൊരു കുറിപ്പ് ആവശ്യം ഇല്ലാ എന്നു തോന്നി അതാണീ വരികൾക്കു പിന്നിൽ!

ചിത്രം കടപ്പാട്:  ശ്രീ രമേഷ് അരൂർ ഫേസ്ബുക്ക്  പേജ് 

മലയാളം ബ്ലോഗെഴുത്തിലെ മാന്ദ്യം കണ്ടു മനം  നൊന്ത ചില ബ്ലോഗേർസിന്റെ കൂട്ടായ ഒരു പരിശ്രമം എന്നും വേണമെങ്കിൽ ഇതിനെ വിളിക്കാം.

പ്രസിദ്ധ പത്രപ്രവർത്തകനും ബ്ലോഗറുമായ ശ്രീ രമേഷ് അരൂരിൻ്റെ ഒരു ആഹ്വാനമാണീ ബ്ലോഗ് ചലഞ്ചിന്റെ തുടക്കം.

അടുത്തിടെ അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച വരികൾ മറ്റു ചില ബ്ലോഗ് മിത്രങ്ങൾ മുഖവിലക്കെടുത്തു മുന്നോട്ടു വരികയും അവരുടെ ഇതോടുള്ള താൽപ്പര്യം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

അതേത്തുടർന്ന് പലരും മറ്റു മിത്രങ്ങളെ അവരുടെ ഫേസ്ബുക് പേജുകളിൽ ടാഗ് ചെയ്‌തും, ബ്ലോഗിലും അതേപ്പറ്റി വിളംബരം ചെയ്‌തു, ചലെഞ്ചിലേക്കു ക്ഷണിച്ചു.

ഓൺലൈൻ മിത്രവും പ്രസിദ്ധ കഥാകാരിയും റോസാപ്പൂക്കൾ എന്ന ബ്ലോഗുടമയുമായ  റോസിലി ഫേസ്ബുക്കിൽ എന്നെ ടാഗ് ചെയ്താണ് ഞാനീ വിവരം അറിഞ്ഞത്.

അത്തരത്തിലൊരു കുറിപ്പ്/അറിയിപ്പ് ബ്ലോഗ് മിത്രവും, ബ്ലോഗ് നിരൂപകനുമായ ശ്രീ ഫൈസൽ ബാബു ഊർക്കടവ് എന്ന തന്റെ പ്രസിദ്ധമായ ബ്ലോഗിൽ കുറിച്ച വരികൾ ശ്രദ്ധേയമായി തോന്നി ആ കുറിപ്പ് ഇവിടെ താഴെ കുറിക്കുന്നു.

എന്നോട് സംശയം ഉണർത്തിച്ചു സുഹൃത്തുക്കൾക്ക് ഈ കുറിപ്പ് ഉപകാരമാകും എന്ന ചിന്തയോടും ഫൈസലിൻറെ അനുമതിയോടും ആ കുറിപ്പ് അതേപടി താഴെ ചേർക്കുന്നു.

ഇത്തരത്തിലുള്ള നിരവധി കുറിപ്പുകളും, കഥകളും മറ്റു ലേഖനങ്ങളും വായിക്കാനും അദ്ദേഹത്തിൻറെ ബ്ലോഗിലേക്കുള്ള വഴിയും (ലിങ്ക്) താഴെ കൊടുക്കുന്നു.

മലയാളം ബ്ലോഗെഴുത്തിലെ തുടക്കക്കാരും, ഒപ്പം പേരെടുത്തവരും ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയും നവംബർ 10 നു തങ്ങളുടെ ബ്ലോഗിൽ ഒരു പോസ്റ്റ് എഴുതി ഈ നല്ല സംരംഭത്തിനു  തുടക്കം കുറിക്കും എന്നു കരുതുന്നു.

ഇപ്പോഴും ബ്ലോഗ് എഴുത്തു തുടരുന്ന ചില മിത്രങ്ങളുണ്ട് അവരും നവംബർ പത്തിന് ഒരു പോസ്റ്റുമായി പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തോടെ,

നിങ്ങളുടെ സ്വന്തം മിത്രം

P V Ariel Signature

ഫിലിപ്പ് ഏരിയൽ

ശ്രീ ഫൈസൈലൻറെ വാക്കുകളിലേക്ക്: 

ബ്ലോഗര്‍ ?  അതെന്താ സംഭവം എന്നറിയാത്ത ഒരു കാലമുണ്ടായിരുന്നു. പ്രവാസത്തിന്‍റെ വിരസതയിലൊരുനാള്‍ ഗൂഗിള്‍  സെര്‍ച്ചില്‍ നിന്നാണ് ബ്ലോഗ്‌ എന്ന നൂതന ആശയത്തെ കുറിച്ചറിയുന്നത്. അതൊരു E വായനയുടെ വസന്തകാലമായിരുന്നു. പുസ്തകവായനയില്‍ നിന്നും ഇ ലോകത്തെക്കുള്ള പറിച്ചു നടല്‍. കഥയും കവിതയും ലേഖനങ്ങളുമായി ആയിരക്കണക്കിന് പേര്‍ സ്വയം എഡിറ്റിംഗും പബ്ലിഷിംഗും,മുതല്‍  പ്രിന്‍റിംഗ്  ഒഴികെയുള്ളതെല്ലാം  സ്വയം ചെയ്യ്ത്  വായനാലോകത്തേക്ക് എത്തിച്ചത് നിലവാരമുള്ളതും ഇല്ലാത്തതുമായ എണ്ണമറ്റ കലാ സൃഷ്ടികളായിരുന്നു.
അഭിപ്രായിച്ചും സുഖിപ്പിച്ചും വിയോജിച്ചും മലയാളം ബ്ലോഗുകള്‍ സജീവമായ ഓര്‍മ്മയുടെ സുവര്‍ണ്ണ കാലഘട്ടം ഇനി തിരിച്ചു വരുമോ എന്നറിയില്ല. ബ്ലോഗുപോസ്റ്റുകളില്‍ വിയോജനകുറിപ്പ് രേഖപെടുത്താന്‍ സൌഹൃദം ഒരു തടസ്സമായപ്പോള്‍ ” അനോണി ” കുപ്പായമിടേണ്ടിവന്നിട്ടുണ്ട് 🙂 . ബ്ലോഗ് പോസ്റ്റുകളില്‍  കൂടി മാത്രം  പരിചയപ്പെട്ടവര്‍ , അവരില്‍ ചിലരെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷം. ചിലര്‍ക്കെങ്കിലും സഹായഹസ്തം നീട്ടാന്‍ കഴിഞ്ഞത്. ചിലരെ ചിരിപ്പിച്ചത് , ചിലരോട് കലഹിച്ചത് അങ്ങിനെ E ലോകത്ത്  വലിയൊരു സൌഹൃദമൊരുക്കിയതും ബ്ലോഗര്‍ എന്ന് അടയാളപ്പെടുത്തിയതുമെല്ലാം നന്ദിയോടെയല്ലാതെ സ്മരിക്കാന്‍ കഴിയില്ല.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം തന്നെയാണ് ബ്ലോഗിനോട് വിടപറയാന്‍ പലര്‍ക്കും കാരണമായത്.പലരും പ്രതീക്ഷിക്കുന്ന ഫാസ്റ്റ് റെസ്പോണ്‍സ്. മറുപടി അതിനെല്ലാം പുറമേ  ആറ്റികുറുക്കിയ നാല് വരിയില്‍ കിട്ടുന്ന കമന്റും ലിക്കും ഷെയറും പ്രതീക്ഷിച്ചു പലരും മൈക്രോ ബ്ലോഗിലേക്ക് കുടിയേറി.
ബ്ലോഗേഴ്സ് ഗ്രൂപ്പുകള്‍. E മാഗസിനുകള്‍ എല്ലാം ഒരു നൊമ്പരമുള്ള കിനാവുകള്‍ മാത്രമാണിന്ന്. ഒരു തിരിച്ചു വരവ് സ്വപ്നം  കാണുന്ന മലയാള ബ്ലോഗുകള്‍ ഇഷ്ടപെടുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അവര്‍ക്കായി നവംബര്‍ പത്തു മുതല്‍ വീണ്ടും ബ്ലോഗുകള്‍ സജീവമാക്കുകയാണ് E “ചലഞ്ചിലൂടെ.
അപ്പൊ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ള പ്രിയ ബ്ലോഗര്‍ മാര്‍ ആ ചിലന്തി കേറികിടക്കുന്ന ബ്ലോഗാപ്പീസ് ഒന്ന് പൊടിതട്ടിയെടുത്തോളൂ 🙂

കമന്റ് ബോക്സില്‍ സാനിധ്യമറിയിക്കുന്ന എല്ലാവര്‍ക്കും ഊര്‍ക്കടവ് ബ്ലോഗിന്‍റെ ദര്‍ശനം ലഭിക്കുന്നതാണ് 🙂 എന്താ റെഡിയല്ലേ ..നല്ല വായനക്കായി ഞാനും കാത്തിരിക്കുന്നു !!.

ഫൈസലിൻറെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 

This post first published on the pages of Oorkkadave Blog and Ariel’s Jottings


Source: Oorkkadavu Blog

പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.

നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു

 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.

നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.

കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 

ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.

അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും

ഇവിടെ ഇടം ഇല്ല.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.

പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.

കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.

അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.

നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.

ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ

ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ

പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.

എഴുതുക അറിയിക്കുക.

സസ്നേഹം

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് വർഗീസ് ഏരിയൽ 

pvariel

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

2 thoughts on “AN INVITATION TO MALAYALAM BLOG CHALLENGE – മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു ക്ഷണം.

 • November 7, 2018 at 6:00 pm
  Permalink

  ഇതൊരു നല്ല തുടക്കം ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
  അൽപ്പം തിരക്കിലായതിനാൽ പത്താം തീയതി എത്താം എന്നു തോന്നുന്നില്ല, എങ്കിലും നിങ്ങളോടൊപ്പം ബ്ലോഗിൽ സജീവമാകാൻ ഞാനും ഒപ്പം ശ്രമിക്കുന്നതായിരിക്കും. എല്ലാ പങ്കാളികൾക്കും ഈ ബ്ലോഗുത്തേജന യഗ്നത്തിൽ എല്ലാ ആശംസകളും നേരുന്നു
  അൻ ഫിൽ
  Ann Phil recently posted…25 Amazing Natural Phenomenon From Different CountriesMy Profile

  Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: