കനലെരിയും മനസ്സുകൾ നെടിയൂട്ടം ദേവി കെ പിള്ളയുടെ പുസ്തകത്തിനൊരവ ലോകനം (A Book Review by P V Ariel)

 കനലെരിയും മനസ്സുകൾ നെടിയൂട്ടം ദേവി കെ പിള്ളയുടെ പുസ്തകത്തിനൊരവ ലോകനം 
ഒന്നര പതിറ്റാണ്ടിലധികം ഓൺലൈൻ എഴുത്തിൽ സജീവമായി പങ്കെടുത്തു വന്നതിനാൽ ദേശത്തും വിദേശത്തുമായി നിരവധി സുഹൃത്തുക്കളേ എനിക്കു നേടുവാൻ കഴിഞ്ഞു.
അതിൽ നിരവധി മലയാളി സുഹൃത്തുക്കളും ഉണ്ടെന്ന വിവരം ചാരിതാർഥ്യത്തോടെ ഇവിടെ ഓർക്കുകയാണ്. 


അക്കൂട്ടത്തിൽ വളരെ സജീവമായി എഴുത്തിലൂടെ അടുത്തറിയുവാനും പരിചയിക്കാനും കഴിഞ്ഞ ഒരു പ്രിയ മിത്രമത്രേ ദേവിയന്ന പേരിൽ മിത്രങ്ങൾക്കിടയിൽ പരക്കെ അറിയപ്പെടുന്ന  ശ്രീമതി നെടിയൂട്ടം ദേവി കെ പിള്ള എന്ന എഴുത്തുകാരി.
 
ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളോളം  മറുനാട്ടിൽ  വസിച്ചിട്ടും   ജന്മനാടിനെയും അമ്മമലയാളത്തെയും തന്റെ രക്തത്തോടാലിയിച്ചു ജീവിക്കുന്ന ഒരസ്സൽ മലയാളിവനിതയെന്ന് ഈ മിത്രത്തേ വിശേഷിപ്പിച്ചാൽ അതൊരു അതിശയോക്തിയാകില്ല.
 
ജീവിതത്തോടുള്ള തെളിഞ്ഞ കാഴ്ചപ്പാടിന്റെ നിറവിൽ വിലസുന്ന ഒരു ശുഭാപ്തവിശ്വാസിയാണവർ. 
 
ദേവിയുടെ ടൈംലൈനിൽ ചില വർഷങ്ങൾക്കു മുമ്പ് വായിക്കാനിടയായ ‘കൂടപ്പിറപ്പ് ‘ എന്ന കവിതയാണ് എന്റെ ശ്രദ്ധ അവരിലേക്ക്‌ ആകർഷിതമായതിനു പ്രധാന കാരണം. 
 
അവരുടെ നിർമ്മല  ഹൃദയത്തിന്റെ നൊമ്പരമായിത്തോന്നി എനിക്ക് ആ രചന… 
 
വളരെ ഇരുത്തം വന്ന ഒരു കവയിത്രിയത്രേ ദേവിയെന്നു അവരുടെ കവിതകൾ വായിക്കുന്ന ഏവരും നിസംശയം പറയും.

ദേവിയുടെ കന്നി പ്രസിദ്ധീകരണങ്ങളായ 
 ‘കനൽപ്പൂക്കൾ ‘ ‘ നന്മ ‘ എന്നീ രണ്ടു കാവ്യസമാഹാരങ്ങളും ഞാൻ ആവശ്യപ്പെട്ടതുപോലെ എനിക്കയച്ചുതന്നിരുന്നു. 

 
അവരുടെ ആദ്യരചനകളായ ആ രണ്ടു പുസ്തകങ്ങൾക്കും വേണ്ടത്ര അംഗീകാരം നേടി  ഇതിനകം മലയാള മനസ്സുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.  

  
ഈ കവിതാ സമാഹാരങ്ങൾക്കു യഥാക്രമം പി കേശവദേവ് സ്മാരക പുരസ്‌കാരം ശ്രീ അയ്യപ്പൻസ്മാരക പുരസ്‌കാരം  എന്നീ അവാർഡുകൾ ലഭിക്കുകയുണ്ടായി.
 
ഇപ്പോൾ പ്രസിദ്ധീകൃതമായ “കനലെരിയും മനസ്സുകൾ” എന്ന ഈ കഥാസമാഹാരത്തിനൊരു അവലോകനം എഴുതാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. 

ഈ പുസ്തകത്തിലെ ഉള്ളടക്കം നമ്മോടു പറയുന്നത്  പദ്യം മാത്രമല്ല ഗദ്യവും അവർക്കിണങ്ങും എന്നാണ്.
‘കനലെരിയും മനസ്സുകൾ ‘പുസ്തക പ്രകാശനം പ്രസിദ്ധ കവി സിപ്പി പള്ളിപ്പുറം നിർവ്വഹിക്കുന്നു 

ആമുഖത്തിൽ കഥാകാരി പറയുന്നതുപോലെ, താൻ വസിക്കുന്ന ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളും അതിലൂടെ ഉരുവാകുന്ന പാഠങ്ങളും ഉൾക്കൊണ്ടു കൊണ്ട് അതു ഭാവനയിലൂടെ ചാലിച്ചെടുത്ത വരികളത്രേ ഇവിടെ വിവിധ കഥകളായി മാറിയത്. 

ഇതിലെ കഥകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായ വിഷയങ്ങളും ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള രചനാ ശൈലിയിൽ തികച്ചും നല്ല  പാടവത്തോടെ കോർത്തിണക്കിയവയെന്നു എടുത്തുപറയേണ്ടിയിരിക്കുന്നു.
മെരുക്കം വന്ന ഒരു നല്ല കഥാകാരികൂടിയാണ് ദേവിയന്ന്  ഇതിലെ കഥകൾ വിളിച്ചറിയിക്കുന്നു. 
വായിച്ചു  തുടങ്ങിയാൽ അവസാനം വരെ നമ്മെ  പിടിച്ചിരുത്തി വായിപ്പിക്കുന്ന വികാരതീവ്രതയുള്ള കഥകൾതന്നെ മിക്കതും.. 
ക്ഷമയും, ദയയും, സ്നേഹവും, വിശ്വാസവും, പ്രണയവും എല്ലാം ഇടകലർന്ന രചനകൾ ആകാംക്ഷാഭരിതം തന്നെ.  ഏതൊരു വായനക്കാരനേയും ഇരുത്തി ചിന്തിപ്പിക്കുന്ന കഥകളത്രേ ഇതിലെ എല്ലാ കഥകളും.
ഇതിലെ കനലെരിയും മനസ്സുകൾ, വീണ്ടും വസന്തം, നിലാവിനെ വരച്ചത്, മണൽത്തരികളെ നിങ്ങൾക്കായ്,  ആരാധന തുടങ്ങിയ കഥകൾ മനോഹരമായി ആവിഷ്ക്കരണം ചെയ്തിരിക്കുന്നവ എന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. 
മറ്റുകഥകളും നമുക്ക്  പാഠം ചൊല്ലുന്നവതന്നെ… 
ആദ്യ കഥ വായിച്ചപ്പോൾ, കഥാകൃത്തിനൊരൽപ്പം  വേഗത കൂടിയോ എന്നൊരു തോന്നൽ ഉണ്ടായി…. അതൊരൽപം  ധൃതിയിൽ പറഞ്ഞവസാനിപ്പിച്ചതുപോലെ ഒരു തോന്നൽ എനിക്കുണ്ടായി. അത്രമാത്രം. ഒരുപക്ഷെ അതെനിക്കുമാത്രം തോന്നിയ ഒരു തോന്നലാകാനും മതി.
 
വിസ്താര ഭയത്താൽ കഥകളുടെ ഉള്ളടക്കം ഞാനിവിടെ പ്രതിപാദിക്കുന്നില്ല.. അത് നിങ്ങൾ ഓരോരുത്തരും വായിച്ചറിയുന്നതായിരിക്കും ഉത്തമം. 
മനുഷ്യമനസ്സുകളിലെ  നന്മയും സ്നേഹവും ആണ് ഭൂമിയിലെ  ജീവിതത്തിനാധാരം എന്നൊരു പ്രമേയം ഉൾക്കൊള്ളാൻ ഇവരുടെ രചനകൾ നമ്മേ പ്രേരിപ്പിക്കുന്നു.
ഇതിലെ ‘നിലാവിനെ വരച്ചത് ‘ എന്ന കഥ വായിച്ചുതീരുമ്പോൾ ഒരു ജീവിത കഥ അഭ്രപാളികളിൽ വിരിയിച്ചെടുത്തതുപോലെ തോന്നും.
 
എൻറെ മറ്റൊരു ഓൺലൈൻ മിത്രമായ ശ്രീമതി ഗീതാഞ്ജലി അവതാരികയിൽ കുറിച്ചതുപോലെ, അതു കടമെടുത്തുകൊണ്ടു വീണ്ടും കുറിക്കട്ടെ,  “വികാരങ്ങളുടെ വേലിയേറ്റത്താൽ ഇതിലെ ഓരോ കഥയും ബന്ധിതമാണ്.  ഈ കഥകളിലെ കഥാപാത്രങ്ങളെ നമ്മൾ എന്നെങ്കിലും എവിടെവെച്ചെങ്കിലും കണ്ടു മുട്ടിയവരാണെന്നു തോന്നും. അത്രമാത്രം സുപരിചിതരാണ് ഓരോ കഥാപാത്രങ്ങളും.”
മലയാള ഭാഷാ സാഹിത്യരംഗത്തേയ്ക്കുള്ള നല്ലോരു മുതൽക്കൂട്ടുതന്നെ ദേവിയുടെ ഈ സംഭാവനയും എന്ന് എനിക്കുറപ്പിച്ചു പറയാനാകും…
ഈ പുസ്തകത്തിനു മനോഹരമായ പുറംചട്ട തയാറാക്കിയ എ കെ സുകുമാരനും പ്രസാധകരായ ഗീതം ബുക്‌സും അഭിനന്ദങ്ങൾ അർഹിക്കുന്നു.

ദേവിയുടെ കൈകളിലൂടെ വിരിയുന്ന രചനകൾ  മുഴുവനും അനുവാചകരിൽ എത്തുവാൻ സർവ്വേശ്വരൻ തുടർന്നും 

 സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
 
ഒപ്പം  സമൂഹത്തെ ഉണർത്തും വിധം ഇനിയും നല്ല നല്ല രചനകൾ ദേവിയുടെ തൂലികയിൽനിന്നും ജനിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Book Launch And Review
Book Launch by the famous Malayalam writer Sippy Pallippuram ( A Banner)
എന്റെ പ്രിയസുഹൃത്തായ ദേവിക്ക് എല്ലാ  നന്മകളും നേരുന്നു.
ഹൃദയം നിറഞ്ഞ ഭാവുകങ്ങൾആശംസകൾ….!
നമ്മൾ അനുവാചകരാണ് ഇതുപോലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത്…
എല്ലാ മലയാളികളും ഈ പുസ്തകത്തിൻറെ ഒരു കോപ്പി സ്വന്തമാക്കുക വായിക്കുക,  വിലയിരുത്തുക ഈ എഴുത്തുകാരിയെ…. പ്രോത്സാഹിപ്പിക്കുക.  
 
നൂറോളം പേജുകളുള്ള ഈ പുസ്തകത്തിൻറെ വില 110 രൂപയാണ് ആവശ്യപ്പെടുന്നവർക്ക്  പോസ്റ്റേജ് സൗജന്യമായി പുസ്തകം ലഭിക്കുന്നതാണ്.  
 
ഈ  പുസ്തകം ആവശ്യമുള്ളവർ 100/- രൂപ മാത്രം താഴെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു അയക്കുക, ഒപ്പം പുസ്തകം അയക്കേണ്ട വിലാസം താഴെ കൊടുക്കുന്ന ഇമെയിലിലേക്കോ ഫേസ്ബുക്ക് ഇൻബോക്സിലേക്കോ  അയക്കുക, പണം അയച്ച വിവരവും ഒപ്പം അറിയിക്കുക.
 
ഇമെയിൽ:  saro25.devi@gmail.com
BANK DETAILS:
BANK NAME: SOUTH INDIAN BANK
CHENDAMANGALAM BRANCH
In Favor of  SAROJADEVI  P A
SAVINGS  BANK A/c No. 0104053000010432
IFSC: SIBL 0000104
TO SEND MONEY VIA POST OFFICE: 
SAROJADEVI  P A
A/c No. 4366236912
CHENDAMANGALAM S.O
SAVINGS  BANK GENERAL 
IPOS : 370735015
എല്ലാവർക്കും നല്ലൊരു വായനാ വാരം നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഇവിടെ കമന്റു പെട്ടിയിൽ ഇടാവുന്നതാണ് മറുപടി ഉടൻ നൽകുന്നതുമായിരിക്കും.
നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി.
വീണ്ടും വരുമല്ലോ, വായിക്കുക, എഴുതുക അറിയിക്കുക.
നന്ദി നമസ്‌കാരം
നിങ്ങളുടെ സ്വന്തം

ഫിലിപ്പ് വറുഗീസ്  ‘ഏരിയൽ’,

സിക്കന്തരാബാദ്

Originally Published On Ariel’s Jottings

 

pvariel

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

4 thoughts on “കനലെരിയും മനസ്സുകൾ നെടിയൂട്ടം ദേവി കെ പിള്ളയുടെ പുസ്തകത്തിനൊരവ ലോകനം (A Book Review by P V Ariel)

 • May 31, 2019 at 11:19 am
  Permalink

  ആസ്വാദനം നന്നായിട്ടുണ്ട്. പുസ്തകം എനിക്കും കിട്ടി. വായിച്ചുകൊണ്ടിരിക്കുന്നു. രചയിതാവിനും ആസ്വാദകനും ആശംസകൾ.

  Reply
  • June 11, 2019 at 12:42 pm
   Permalink

   Thank you Ichaayaa …

   Reply
 • June 1, 2019 at 6:03 am
  Permalink

  ആസ്വാദനം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇനി പുസ്തകം വായിക്കണം.
  തുടർന്നും നിരവധി കഥകളും കവിതകളും ആ തൂലികയിൽ നിന്നും വിരിയട്ടെ.
  എല്ലാ ആശംസകളും നേരുന്നു ഇരുവർക്കും. നന്ദി നമസ്‌കാരം

  Reply
 • June 11, 2019 at 12:13 pm
  Permalink

  നന്ദി….സുരേഷ്കുമാര്‍ …..അഡ്രസ്‌ തരൂ …ബുക്ക് അയച്ചുതരാം….സ്നേഹത്തോടെ ,
  ദേവി.

  Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: