സ്ത്രീ (അവൾ) എന്താണ് ? (What Is Woman)

What is Woman സ്ത്രീ (അവൾ) എന്താണ്?
What is woman?
Pic. Credit. Rajiv Pithambarans paintings  D C Daily
What is woman
Agriculture working women from Waynad Kerala Courtesy Kerala Tourism
ഒരു അന്തർ ദേശിയ വനിതാ ദിനത്തിന് (വാരത്തിന്) കൂടി തിരശീല വീണു!
ആഘോഷ പൂർവ്വം വനിതകൾ അത് വിവിധ ദേശങ്ങളിൽ കൊണ്ടാടി!
ഇതെന്നാ മാഷെ ഇനിയതേപ്പറ്റി എന്തോന്നു പറയാൻ എന്ന് ചിന്തിച്ചു തല പുണ്ണാക്കേണ്ട ഞാൻ വന്ന കാര്യം പറഞ്ഞു പൊയ്ക്കൊളലാം കേട്ടോ !

ഇക്കഴിഞ്ഞ ആഘോഷ ദിനത്തിൽ എനിക്കു കിട്ടിയൊരു സന്ദേശത്തിന്റെ തീവ്രത (seriousness) മനസ്സിലാക്കിയ ഞാൻ

അതേപ്പറ്റി രണ്ടു വാക്കിവിടെ കുറിച്ചില്ലെങ്കിൽ അത് എന്റ് ഭാഗത്തു നിന്നുണ്ടാകുന്ന ഒരു കുറവ് തന്നെ ആകും എന്നെനിക്കറിയാം
അതത്രേ ഈ കുറി!
ആ കുറിപ്പിലെ സന്ദേശം എന്നെ കൂടുതൽ ചിന്തകുലനാക്കി! എന്ന് തന്നെ പറയട്ടെ,
ഇംഗ്ലീഷിൽ കിട്ടിയ ആ സന്ദേശത്തിന്റെ ഒരു ഏകദേശ രൂപം അൽപ്പം ചില പൊടിപ്പും തൊങ്ങലോടും കൂടി ഞാനിവിടെ കുറിക്കട്ടെ!
അതെ സ്ത്രീ അവൾ എന്താണ് !!!
പ്രിയ മിത്രമേ, ചിന്തിക്കുക അല്ല അവൾ എന്താണ്?
അല്ല അവരോടുള്ള ബന്ധത്തിൽ നാം പുരുഷന്മാർ എവിടെ നില്ക്കുന്നു ?
What Is Woman
Christian women from Manarcade, Kerala in their traditional attire Courtesy Google.com
അതായത് ഈ വിഷയത്തിൽ നമ്മുടെ പ്രതികരണം എന്താണ്?
ഇതാ ആ കുറിപ്പ്:
ഒരു സ്ത്രീയെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുക വഴി പുരുഷൻ അവൾക്കു ഏതോ ഒരു വലിയ പുണ്യം ചെയ്തു കൊടുത്ത മട്ടാണ് ചില പുരുഷന്മാർക്ക്.
എന്നാൽ ഗാഡമായി ചിന്തിച്ചാൽ സംഗതി നേരെ വിപരീതം എന്ന് താഴെ കുറിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്ന ആർക്കും പറയുവാൻ കഴിയും.
അത് തന്നെ ശരിയെന്നു ഉറപ്പിച്ചു പറയുകയും ചെയ്യും!!!
കാരണം അവർ ചെയ്യുന്ന സേവനങ്ങൾ പുരുഷന്മാർ ചെയ്യുന്നതിൽ നിന്നും എത്രയോ പടി ഉയരത്തിലാണ് !!
തുടർന്നു വായിക്കുക:
വിവാഹത്തോടെ സ്ത്രീയുടെ ഭാഗത്തുണ്ടാകുന്ന വ്യതിയാനങ്ങൾ ശ്രദ്ധിക്കുക!
ആദ്യം തന്നെ അവളുടെ പേരിനു വ്യതിയാനം വരുന്നു.
അവൾ അവളുടെ സ്വന്ത ഭവനം വിടുന്നു.
അവൾ അവനോടൊപ്പം ചേരുന്നു.
അവനൊപ്പം അവൾ ഒരു പുതിയ ഭവനം പണിയുന്നു.
അവൾ അവനായി ഗർഭം ധരിക്കുന്നു.
ആ ഗർഭധാരണം അവളിൽ അക്ഷരാർത്ഥത്തിൽ വളരെ വ്യതിയാനങ്ങൾ വരുത്തുന്നു.
അവൾ കുറേക്കൂടി വിജ്ജുംഭൃതയാകുന്നു.
അവളുടെ ശരീര ഘടനയിൽത്തന്നെ വലിയ മാറ്റങ്ങൾ വരുന്നു.
അതെ അവളുടെ രൂപത്തിനും ഭാവത്തിനും അങ്ങനെ മാറ്റം സംഭവിക്കുന്നു.
അവൾ പ്രസവ മുറിക്കുള്ളിൽ അനുഭവിച്ച വേദന അവളെ അക്ഷരാർത്ഥത്തിൽ തളർത്തുന്നു.
അവൾക്കു ജനിക്കുന്ന കുഞ്ഞുങ്ങൾ അവൻറെ നാമം പേറുന്നു.
അവളുടെ മരണം വരെയും അവൾ അവനായും അവരുടെ മക്കൾക്കായും ജീവിക്കുന്നു.
അവൾ അവളുടെ കുടുംബത്തിനായി ചെയ്യുന്ന പ്രവർത്തികൾ അവർണ്ണനീയം തന്നെ.
അവയിൽ ചിലത് ഇവിടെ കുറിക്കുന്നു:
വീട്ടു പാചകം,
വീടു വൃത്തിയാക്കൽ
വീട്ടിലുള്ളവരെ
വിശേഷിച്ചും പുരുഷന്റെ മാതാപിതാക്കളെയും മറ്റു അംഗങ്ങളെയും പരിചരിക്കുന്നതിൽ അവൾ വ്യാവൃതയാകുന്നു.
ഒപ്പം ജീവിതായോധനതിൽ ഏർപ്പെടുന്ന പുരുഷനു തുണയായി അവളും പകലന്തിയോളം ജോലിക്കായി വീട് വിട്ടിറങ്ങുന്നു.
അതിനൊപ്പം പുരുഷന് ആവശ്യമായ് നിർദ്ദേശങ്ങൾ നൽകുവാനും അവന്റെ ക്ഷേമത്തിനായി പലതും ചെയ്യുവാനും അവൾ സമയം കണ്ടെത്തുന്നു.
ഇതിനിടയിൽ കുടുംബ ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുവാൻ അവൾ തന്നാലവതു ചെയ്യുന്നു.
അവൾ ചെയ്യുന്നതെല്ലാം തന്റെ മക്കൾക്കും ഭർത്താവിനും, കുടുംബത്തിലുള്ളവർക്കും അവരുടെ ക്ഷേമത്തിനായും ചെയ്യുന്നു.
What is woman
Boat Race from Kerala’s Backwaters Courtesy Kerala Tourism
ചിലപ്പോൾ അവളുടെ ആരോഗ്യം പോലും പരിഗണിക്കാതെ കുടുംബത്തിനായി തൻറെ ശക്തി മുഴുവനും പകർന്നു നല്കുന്നു.  അത് മിക്കപ്പോഴും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ (സൌന്ദര്യം, ഹോബികൾ തുടങ്ങിയവ) അടിയറ വെച്ചു കൊണ്ട് തന്നെയായിരിക്കും അത് ചെയ്യുന്നത്.
ഇവിടെ ആർ ആർക്കാണ് ഔദാര്യം ചെയ്യുന്നത് ?
പുരുഷന്മാർ ഒരു നിമിഷം ചിന്തിക്കുക!
സുഹൃത്തുക്കളെ, നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെ നിങ്ങൾ ഏതു തരത്തിൽ കാണുന്നു!
അഥവാ നിങ്ങൾ അവരെ ഏത് വിധത്തിൽ കരുതുന്നു, അല്ലെങ്കിൽ അവരെ എവിടെ നിർത്തുന്നു!
What is woman
Some of the top women from the health care sector

സുഹൃത്തേ അവരെ അനുമോദിക്കുവാൻ, പ്രോത്സാഹിപ്പിക്കുവാൻ, ഒരു പ്രശംസാ വാക്കു പറയുവാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ!

അതോ അവർക്കൊരു കൈത്താങ്ങലായി നിങ്ങൾ നിൽക്കുന്നുവോ!
അതോ അവരെ ഇകഴ്ത്തുന്നതിൽ മാത്രം രസം കണ്ടെത്തുന്നവരോ!
ഒരു സ്ത്രീയായിരിക്കുക എന്നത് അതിൽത്തന്നെ ഏറ്റവും വിലയേറിയ ഒന്നു തന്നെ!
നമുക്കു സ്ത്രീ വിദ്വേഷികൾ ആകാതിരിക്കാം!
ഇതിൽത്തന്നെ ഇതിനൊരു മറുവശം ഉണ്ടെന്നുള്ള സത്യം

ഇവിടെ മറച്ചു പിടിച്ചുകൊണ്ടാല്ല ഇത്രയും എഴുതിയത്!
മേൽ വിവരിച്ച വസ്തുതകൾക്ക് ഒരു അപവാദം ആയി ഒരു കൂട്ടം സ്ത്രീകൾ
മറുവശത്ത് ഉണ്ട്  എന്നതു പകൽ പോലെ സത്യവുമാണ്.
മതപരവും, രാഷ്ട്രീയവും, സാമുദായികവുമായ തലങ്ങളിൽ അവർ വിലസുന്നു.
അത് തീർച്ചയായും യഥാർത്ഥ സ്ത്രീത്വത്തിനു ഒരു കളങ്കമായി എന്നും നില നില്ക്കുക തന്നെ ചെയ്യും.
അത്തരക്കാരെ ശക്തമായ ഭാഷയിൽ നേരിടുകയും അവരുടെ പ്രവർത്തനങ്ങൾക്കെതിരായി പ്രതികരിക്കുകയും വേണം.
പക്ഷെ എൻറെ അനുഭവത്തിലും അഭിപ്രായത്തിലും ഒരു നല്ല ഭൂരിപക്ഷം സ്ത്രീകളും തന്നെ ആദ്യ ലിസ്റ്റിൽ തന്നെ ഇടം പിടിക്കുന്നവർ അത്രേ !
ഒരു ന്യുനപക്ഷം മാത്രമേ രണ്ടാമത്തെ ലിസ്റ്റിൽ വരുന്നുള്ളൂ.
 
What is woman?
Some of the top Women Basketball Players Image Courtesy The Hindu
അതുകൊണ്ട് സമൂഹത്തിനും കുടുംബത്തിനും സൽക്കീർത്തി പരത്തുന്ന ആദ്യ ലിസ്റ്റിൽ പറഞ്ഞ സ്ത്രീ ജനങ്ങളെ നമുക്ക് ആദരിക്കാം, ബഹുമാനിക്കാം.
ഒരു പ്രശംസാ വാക്ക് അവരോടു പറഞ്ഞാൽ അതൊരിക്കലും പുരുഷന് ഒരു കുറവോ ബലഹീനതയോ ആയി വരികയില്ല.
മറിച്ചു അത് പുരുഷന്മാരുടെ ഭാഗത്തു നിന്നും അവർ അർഹിക്കുന്നതും ഒപ്പം അവർക്ക് ലഭിക്കുന്ന ഒരു വലിയ ബഹുമതിയും തന്നെ എന്നതിൽ സംശയം വേണ്ട.
എല്ലാ മിത്രങ്ങൾക്കും അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് പറയാനുള്ളത്‌  അതെന്തായാലും
ഇവിടെ കമന്റു ബോക്സിൽ സദയം എഴുതിയാലും.

ആശംസകൾ.സസ്നേഹം

നിങ്ങളുടെ സ്വന്തം മിത്രം
ഫിലിപ്പ് വർഗീസ്  ‘ഏരിയൽ’
സിക്കന്ത്രാബാദ്

ഈ കുറിപ്പിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക. (To Read An English Version Of This Post Please Click HERE)

PS:
ഇന്നു (18. 03. 2014) കിട്ടിയ അല്ലെങ്കിൽ വായിച്ച ഒരു വാർത്ത:
പുരുഷന്മാർ ഞെട്ട്ണ്ട!!
What is woman?
Women Basketball Players Image Courtesy the hindu.in
നാമിന്നുപയോഗിക്കുന്ന കംപ്യുട്ടർ വിദ്യ ഏതാണ്ട് ഇത്തരത്തിൽ ആക്കിയെടുക്കാൻ നിരവധി വനിതകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു എന്നത് ഒരു  ചരിത്ര സത്യം തന്നെ!
ആധുനിക സാങ്കേതിക വിദ്യയിൽ പുരുഷന്മാർക്കൊപ്പം അവരും സ്ഥാനം പിടിച്ചിരിക്കുന്നു എന്ന സത്യം ഈ ഫോ ട്ടോ എസ്സേ വിളിച്ചറിയിക്കുന്നു.
കൂടുതൽ അതേപ്പറ്റി അറിവാനും ചിത്രങ്ങൾ കാണുവാനും ഈ ലിങ്കിൽ അമർത്തുക:  techrepublic.com

അടിക്കുറിപ്പ് 

തിരുവിതാംകൂറിൽ വൈദ്യരംഗത്തു കാര്യമായ മാറ്റങ്ങൾ വരുത്തിയത് ഒരു സ്ത്രീയാണെന്ന വിവരം അധികമാർക്കും അറിയില്ല.
കേരളത്തിൽ  ആദ്യ വൈദ്യ ബിരുദം നേടിയ പുന്നൻ എന്നയാളിന്റെ മകളാണ് മേരി പുന്നൻ ലൂക്കോസ് എന്ന വനിത. യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യ ബിരുദം നേടിയ വനിതയും ഇവരാണ്.
കേരളത്തിൽ ആദ്യ സിസേറിയൻ ശസ്ത്രക്രിയ നടത്തിയതും  ഇവരാണ്. കൂടാതെ, ആശുപത്രികൾ നവീകരിക്കുകയും സ്ത്രീകൾക്ക് നേഴ്സിംഗ്‌ പരിശീലനം നൽകുകയും ചെയ്‌ത ഇവരാണ് ഇന്ത്യയിലെ ആദ്യ വനിതാ സർജനും.
ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാഗം എന്ന പദവിയും ഇവർ അലങ്കരിക്കുന്നു.  വിവരങ്ങൾക്കു കടപ്പാട് ട്രൂ കോപ്പി തിങ്ക് 
താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്‌താൽ അവരെപ്പറ്റി കൂടുതൽ വായിക്കാം.
ബാല്യത്തിൽ നിന്നും സ്ത്രീത്ത്വത്തിലേക്ക് മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു കൂട്ടം പിഞ്ചോമനകൾ.
ഭാവിയുടെ വാഗ്ദാനങ്ങൾ.
ചിത്രം കടപ്പാട്  Shiny Philip, Bhopal.
what is woman

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ 

pvariel

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: